ശനിയാഴ്‌ച, മാർച്ച് 29, 2014

ഇനിയെന്നു കാണും നാം

ഇനിയെന്നു കാണും നാം ഇനിയെന്നു കാണും നാം
മഴത്തുള്ളിയായ് മധുപാത്രമായ് എന്നരികിൽ വന്നു നീ
ഇനിയെന്നു കാണും നാം
ഇനിയെന്നു കാണും നാം ഇനിയെന്നു കാണും നാം


പിരിയുമൊരുനാൾ എന്നു നാം അറിഞ്ഞിരുന്നില്ലെൻ പ്രിയേ
വിരഹമൊരുനാൾ വന്നിടും നിനച്ചിതില്ലെൻ ഓമലെ
മൗനമാം ഈ നൊമ്പരം സഹിപ്പതെൻ മനസ്സെങ്ങനെ
വിരഹമിത്ര കഠിനമോ അറിഞ്ഞിരുന്നിലെൻ പ്രിയേ

                ഇനിയെന്നു കാണും നാം ഇനിയെന്നു കാണും നാം


ഈ കൊടും വിരഹാഗ്നിയിൽ ദഹിപ്പതെൻ മനസ്സിങ്ങനെ
എങ്കിലും എൻ പ്രിയ സഖീ നിനവിലെല്ലാം നിൻ മുഖം
കാത്തുകാത്തിന്നേകനായ് നിൻ വരവിൻ നാളിനായ്‌
വിരഹമെത്ര കുളിർമയായ് തോന്നിടുന്നൊരു നാളിനായ്‌

                ഇനിയെന്നു കാണും നാം ഇനിയെന്നു കാണും നാം