ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

നീ എന്‍റെ ജീവന്‍റെ ജീവനായി....

നീ എന്‍റെ ജീവന്‍റെ ജീവനായി
ഒരു മാത്ര നേരമെന്‍ ചാരെ വന്നു
ആ നേരമത്രയും സ്നേഹം തന്നു
നീ തന്ന സ്നേഹം എന്‍ മനസിനുള്ളില്‍
എന്നെന്നും ഓര്‍മിക്കും നിമിഷമായി
നിന്‍ നറു പുഞ്ചിരി എന്മനസ്സില്‍
കുളിരുള്ള മഴയായി പെയ്തിറങ്ങി
നിന്നുടെ സ്നേഹമെന്‍ ഹൃദയത്തിലെ
ആത്മവുനര്ത്തുന്നോരനുബൂതിയായ്
എന്നെന്നും എന്‍ ചാരെ നിന്നീടുമോ
എന്നാളും എന്‍ ജീവനായീടുമോ......

വിജയമെന്ന പടിവാതില്‍

ദൈവം സൃഷ്‌ടിച്ച ഭൂമിയില്‍ പല വാതിലുകള്‍
എനിക്കായും വാതിലുകള്‍
പലതവണ ഞാന്‍ മുട്ടി നോക്കി
പലതവണ ഞാന്‍ തള്ളിനോക്കി
ആരും എനിക്കായ് തുറന്നില്ല വാതില്‍
ഏകനായ് അലഞ്ഞു ഞാന്‍ നഷ്ടസ്വപ്‌നങ്ങള്‍ പേറി വലഞ്ഞു
ഒരു വാതിലടയുമ്പോള്‍ പലവാതില്‍ തുറക്കുമെന്ന
സത്യത്തെ മറന്നു ഞാന്‍
ഒരു കയറിലെന്‍ ജീവിതമാവസനിപ്പിക്കാന്‍ ഒരുങ്ങവേ
എന്മുന്നിലായ് ഒരു വാതില്‍ തുറന്നു
വാതിലിലൂടെ ഞാന്‍ അകത്തു കടന്നു
പല വാതിലുകള്‍ എന്മുന്നില്‍ തുറന്നു
അതിലൂടെ ഞാന്‍ നടന്നു നീങ്ങി
ഒടുവിലെനിക്കായ്‌ വാതില്‍ തുറന്നു
വിജയമെന്ന പടിവാതില്‍......

ചിന്താവിഷയം:
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. എല്ലാത്തിനും ദൈവം ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്, സമയം വരെ നമ്മള്‍ കാത്തിരുന്നേ പറ്റു. തോല്‍വികള്‍ വിജയത്തിന്‍റെ മുന്നോടിയാണ്. തോല്‍വികളില്‍ പതറാതെ ഉറച്ചു നിന്ന് പോരാടുന്നവര്‍ ആണ് യഥാര്‍ത്ഥ പോരാളികള്‍. അവരാണ് നാളെയുടെ അവകാശികള്‍.

കാത്തിരിപ്പ്‌

ഇന്നലെ രാത്രിയില്‍ എന്‍ വിരല്‍ തുംബിലാ സ്പര്‍ശന മാധുര്യം ഞാനറിഞ്ഞു
നിദ്രയിലാ നേരം ഞാന്‍ കണ്ട സ്വപ്നത്തില്‍ ആയിരം വര്ഷം നാം ഒന്നു ചേര്‍ന്നു
നിന്‍ കിളി കൊഞ്ചലും എന്‍ ഹൃദയ താളവും ഒത്തു ചേര്‍ന്നപ്പോള്‍ സംഗീതമായി
സംഗീതസാന്ദ്രമാം നിമിഷങ്ങളില്‍ പ്രകൃതിയും നമ്മോടു ചേര്‍ന്നു പാടി
നിന്‍ മടിത്തട്ടില്‍ തലച്ചയ്ചിരിക്കവേ നിദ്രയിലേക്ക് ഞാന്‍ ആണ്ടു പോയി
നിദ്രയിലെപ്പോഴോ ഞാനറിയാതെ നീ എന്നില്‍ നിന്നും വീണ്ടും അകന്നുപോയി
നിദ്രയില്‍ നിന്നുമെന്‍ മിഴികള്‍ തുറന്നപ്പോള്‍ കണ്മുന്നില്‍ നിന്നെല്ലാം മാഞ്ഞു പോയി
ഞെട്ടിയെഴുന്നേറ്റു ചുറ്റും ഞാന്‍ നോക്കവേ ഗ്രഹിച്ചു ഞാന്‍ എല്ലാം എന്‍ സ്വപ്നമല്ലോ
എങ്കിലും എന്‍ പ്രിയേ കാത്തിരിക്കുന്നു ഞാന്‍ എന്‍ സ്വപ്ന സാഫല്യ നിമിഷത്തിനായ്....