ബുധനാഴ്‌ച, ഫെബ്രുവരി 08, 2012

ഇതോ മാതൃത്വം

ആരോ ഉപേക്ഷിച്ചു ഈ വഴിത്താരയില്‍ ഏങ്ങലടിച്ചു കരയും കുഞ്ഞേ നിന്നോമലാം മുഖം കണ്ടിട്ടുമോട്ടും കനിവ് തോന്നാത്തൊരു മാതൃത്വമോ
ദുഷ്ടനാം ഘാതകന്‍ പോലും അലിയുന്ന ഈറന്‍ മിഴികളെ കണ്ടിട്ടുമേ
ഇത്തിരി പോലും അലിവു തോന്നതൊരു ഹീനയാം സ്ത്രീയെ നീയോര്‍ത്തീടുക
മത്രുത്വമെന്നോരാ വാക്കിന്‍ അര്‍ത്ഥമോ ഭൂമീ ദേവിയില്‍ തുടങ്ങിടുന്നു
തന്നുടെ ജീവനെക്കാളതി സ്രേഷ്ടമായ് കാണുന്നു മാതാവ്‌ തന്‍ കുഞ്ഞിനെ
ഈ സ്നേഹമത്രയും നല്‍കേണ്ട കുഞ്ഞിനെ എന്തിനു നീ ഉപേക്ഷിച്ചു സ്ത്രീയെ
ഈശ്വരന്‍ നല്‍കും കടാക്ഷമാം കുഞ്ഞിനെ സ്നേഹമായ് എന്നും വളര്‍ത്തീടുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ